വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ കോട്ടയം തിരുവഞ്ചൂരിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിലെ സൈക്കോളജിസ്റ്റിന്റെ പാനലിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം /തത്തുല്യ യോഗ്യത ഉള്ളവരായിക്കണം. പള്ളം ബ്ലോക്ക് പഞ്ചായത്ത് / കോട്ടയം മുനിസിപ്പാലിറ്റി പരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അപേക്ഷിക്കണം. അപേക്ഷയുടെ കവറിൽ സൈക്കോളജിസ്റ്റിന്റെ പാനലിലേക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. ഒക്ടോബർ 20 നകം അപേക്ഷിക്കണം. ഫോൺ: 9947562643