അപേക്ഷ ക്ഷണിച്ചു

ജവഹർ നവോദയ വിദ്യാലയത്തിലേക്ക് 2023-24 അധ്യയന വർഷത്തിലേക്കുളള ഒൻപതാം ക്ലാസ്സിലെ ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണി ച്ചു. കോഴിക്കോട് ജില്ലയിലെ അംഗീകാരമുളള സ്കൂളിൽ പഠിക്കുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 9497419144, 9496668500

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഗവ കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ ജീവനി പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രന്റീസിനെ താൽക്കാലികമായി നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ഒക്ടോബർ 14 ന് രാവിലെ 10.30 ന് രേഖകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0495 2722792,9847609160

അപേക്ഷ ക്ഷണിച്ചു

നിർമിതി കേന്ദ്രം തിരുത്തിയാട് കോഴിക്കോട് സെന്ററിൽ തൊഴിൽ രഹിതരായ 18 നും 40 നും മദ്ധ്യേ പ്രായമുളള യുവതി യുവാക്കൾക്കായി നടത്തുന്ന ഹോർട്ടികൾച്ചർ ആൻഡ് ലാന്റ് സ്കേപ്പിംഗ് പരിശീലനത്തിനായി അപേക്ഷ ക്ഷണിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുളളവർ റീജിണൽ എഞ്ചീനിയർ,കേരള സംസ്ഥാന നിർമിതി കേന്ദ്രം,പുതിയറ, തിരുത്തിയാട്,കോഴിക്കോട് എന്ന വിലാസത്തിൽ ഒക്ടോബർ 17 ന് 3 മണിക്ക് മുൻപ് അപേക്ഷ എത്തിക്കേണ്ടതാണ്. വിവരങ്ങൾക്ക് 0495-2772394, 811882869

അപേക്ഷ ക്ഷണിച്ചു

ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & ട്രാവൽ സ്റ്റഡീസിന്റെ എസ്. ആർ. എം റോഡിലുള്ള എറണാകുളം സെന്ററിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക് മാനേജ്മെന്റ് കോഴ്സിലേക്ക് പ്രവേശനം നേടുന്നതിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത പ്ലസ് ടു. വിശദ വിവരങ്ങൾക്ക് : 04842401008, 7012819303