പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത കോളെജില്‍ ഒന്നാംവര്‍ഷ ബിരുദ / ബിരുദാനന്തര തലത്തില്‍ ഏതാനും വിഭാഗത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. ബിരുദത്തില്‍ ബി.എ ഇക്കണോമിക്‌സ്(ഒ.ബി.എക്‌സ്), ബി.എ സംസ്‌കൃതം(എസ്.ടി), ബി.എ മലയാളം(എല്‍.സി), ബി.എ അറബിക്(ഇ.ടി. ബി, ഇ.ഡബ്ല്യൂ.എസ്, ഒ.ബി.എക്‌സ്, എസ്.സി, എസ്.ടി), ബി.ബി.എ(എസ്.ടി), ബി.എസ്.സി ഫിസിക്‌സ്(ഒ.ബി.എക്‌സ്, എസ്.ടി), ബി.കോം(ഒ.ബി.എക്‌സ്) എന്നിവയിലും ബിരുദാനന്തര ബിരുദത്തില്‍ എം.എ സംസ്‌കൃതം (എസ്.സി, എസ്.ടി), എം.എ മലയാളം(ഒ.ബി.എക്‌സ്), എം.എസ്.സി കെമിസ്ട്രി(എസ്.ടി), എം.എസ്.സി ബോട്ടണി(എല്‍.സി) എന്നിവയിലുമാണ് ഒഴിവുകള്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 13 ന് ഉച്ചക്ക് 12 നകം കോളെജില്‍ നേരിട്ടെത്തി അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466 2212223.
