മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. എട്ടാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്‌സുകള്‍, പ്രൊഫഷണല്‍ കോഴ്‌സുകള്‍, ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവക്കാണ് അപേക്ഷിക്കാനാവുക. എട്ട്, ഒന്‍പത്, 10 ക്ലാസുകള്‍ ഒഴികെയുള്ള ഉയര്‍ന്ന ക്ലാസുകളിലെ സ്‌കോളര്‍ഷിപ്പിന് യോഗ്യത പരീക്ഷയില്‍ 50 ശതമാനം മാര്‍ക്കോ, തത്തുല്യ ഗ്രേഡോ കരസ്ഥമാക്കിയിരിക്കണം. അപേക്ഷകള്‍ ഒക്‌ടോബര്‍ 31 നകം ജില്ലാ ഓഫീസില്‍ എത്തിക്കണം. അപേക്ഷാഫോറം കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസ്, www.kmtwwfb.org എന്നിവയില്‍ ലഭിക്കും. ഫോണ്‍: 0491 2547437