എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കമ്പ്യൂട്ടര്‍, ടാലി എന്നിവയില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കമ്പ്യൂട്ടര്‍ ലക്ചര്‍ നിയമനത്തിന് അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒന്നാം ക്ലാസ്സ് ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, എം.എസ്.സി കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഒന്നാം ക്ലാസ്സ് എം.സി.എ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയവുമാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ നല്‍കുന്ന ഫസ്റ്റ് ക്ലാസ്സ് പി.ജി.ഡി.സി.എ ബിരുദവും അധ്യാപന പരിചയം ഉള്ളവരെയും പരിഗണിക്കും. ടാലി ലക്ചറര്‍ നിയമനത്തിന് ഒന്നാം ക്ലാസ്സ് എം.കോം/ ബി.കോം ബിരുദവും ഡി.സി.എഫ്.എ / ടാലി സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസും പ്രസ്തുത കോഴ്സില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഒക്‌ടോബര്‍ 15 ന് പാലക്കാട് എല്‍.ബി.എസ് സെന്റര്‍ ഓഫീസില്‍ രാവിലെ 10 ന് അഭിമുഖത്തിനെത്തണം. ഫോണ്‍: 0491 2527425