കുടുംബശ്രീ ജില്ലാ മിഷന്റെയും ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജെൻഡർ റിസോഴ്സ് സെന്റർ വാരാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിച്ചു പൊൻകുന്നം മഹാത്മാ ഗാന്ധി ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. ആർ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ അഭിലാഷ് കെ. ദിവാകർ മുഖ്യ പ്രഭാഷണം നടത്തി.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വനിതാ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാർഗനിർദേശവും പരിശീലനവും വൈദഗ്ധ്യവും പിന്തുണയും നൽകുന്നതിനുള്ള സംവിധാനമാണ് കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തിൽ ആരംഭിച്ച ജെൻഡർ റിസോഴ്സ് സെന്ററുകൾ. ജില്ലയിൽ 46 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ റിസോഴ്സ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്.