കായക്കൊടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ ലഹരി വിരുദ്ധ പ്രതിരോധ മനുഷ്യച്ചങ്ങല തീർക്കും. കായക്കൊടി മുതൽ തളീക്കര വരെയാണ് മനുഷ്യച്ചങ്ങല തീർക്കുന്നത്.

പരിപാടിയുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ഷിജിലാണ് കമ്മറ്റിയുടെ ചെയർമാൻ. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കെ ഹമീദിനെ കൺവീനറായും മൊയ്തുവിനെ ട്രഷററായും തെരെഞ്ഞെടുത്തു. മുഴുവൻ വാർഡുകളിലും ലഹരി വിരുദ്ധ ഗ്രാമസഭ വിളിച്ചു ചേർക്കാൻ യോഗത്തിൽ തീരുമാനിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീഷ് ഇടക്കുടി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ഉമ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റീജ, പഞ്ചായത്ത് അംഗങ്ങളായ പി ബിജു, മനോജ് ഒ.പി, ഷൈമ, അജിഷ, ജലജ സി.പി, കുമ്പളം കണ്ടി അഹമ്മദ്, കുഞ്ഞബ്ദുള്ള, എം.ടി, റഫീഖ് കൊടുവങ്ങൾ, ശോഭ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.കെ ശശി, ശ്രീജിത്ത് കരണ്ടോട്, ബിജു കായക്കൊടി, പഞ്ചായത്ത് സെക്രട്ടറി രാജീവൻ, വിവിധ സാമൂഹിക സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, സിഡിഎസ് മെമ്പർമാർ തുടങ്ങിയവർ സംഘാടക സമിതി യോഗത്തിൽ പങ്കെടുത്തു.