യോഗം ചേരും

സംസ്ഥാനത്തെ ഹോസ്റ്റൽസ്, സെയിൽസ് പ്രൊമോഷൻ ഓഫ് ഫാർമസ്യൂട്ടിക്കൽസ്, സെക്യൂരിറ്റി സർവീസസ് എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് യോഗം കണ്ണൂർ ഗവൺമെൻറ് ഗസ്റ്റ് ഹൗസിൽ ഒക്ടോബർ 14 ന് രാവിലെ 10.30 ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് :0495 2370538
.
.
ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതി: ഡിജിറ്റല്‍ സര്‍വ്വേ ഒക്ടോബര്‍ 16 വരെ

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതിയുടെ ഭാഗമായി നിരക്ഷരരെ കണ്ടെത്തുന്നതിന് നടത്തുന്ന ഡിജിറ്റല്‍ സര്‍വ്വേ ഒക്ടോബര്‍ 16 വരെ തുടരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രൂപീകരിച്ച സംഘാടകസമിതിയുടെ നേതൃത്വത്തില്‍ സാക്ഷരതാ പ്രേരക്മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എസ്.സി, എസ്.ടി പ്രമോട്ടര്‍മാര്‍, തൊഴിലുറപ്പ് പദ്ധതി മേറ്റുമാര്‍, തുല്യത പഠിതാക്കള്‍, അംഗനവാടി പ്രവര്‍ത്തകര്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, ആശാപ്രവര്‍ത്തകര്‍, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് സര്‍വ്വേ നടത്തുന്നത്. ഒക്ടോബര്‍ എട്ടിനാണ് സര്‍വ്വേ ആരംഭിച്ചത്.
.
.
തൊഴില്‍ മേള

 

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും പേരാമ്പ്ര കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററും സംയുക്തമായി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ 26 ന് രാവിലെ 10 മണി മുതല്‍ പേരാമ്പ്ര സിവില്‍ സ്റ്റേഷനിലെ കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിലാണ് തൊഴില്‍ മേള. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ ലിങ്ക് ലഭിക്കുന്നതിനും 0495 2370176 എന്ന നമ്പറില്‍ ബന്ധപ്പെടുക.