കാർഷിക സെൻസസ് 2021-22 ന്റെ ഭാഗമായി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ സൂപ്പർവൈസറി ഉദ്യോഗസ്ഥർക്കുള്ള ജില്ലാതല പരിശീലന പരിപാടി കോട്ടയം എയ്ഡഡ് പ്രൈമറി അധ്യാപക സഹകരണ സംഘം ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എൻ. ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ പി.കെ. അജിത്കുമാർ അധ്യക്ഷത വഹിച്ചു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് അഡീഷണൽ ഡയറക്ടർ സി.എസ്. ലതാകുമാരി മുഖ്യപ്രഭാഷണം നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബിജു തോമസ്, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത്, തദ്ദേശസ്വയംഭരണവകുപ്പ് സീനീയർ സൂപ്രണ്ട് ജോണി മാത്യൂ, സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ അജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു.