ഹരിത ഓഫീസ് ക്യാമ്പയിനിന്റെ ഭാഗമായി ക്ലീന്‍ കേരള കമ്പനിയുടെ നേതൃത്വത്തില്‍ ഇ-വേസ്റ്റ് ഡ്രൈവ് സംഘടിപ്പിച്ചു. പാലക്കാട് സിവില്‍ സ്റ്റേഷനിലെ ജി.എസ്.ടി കോംപ്ലക്‌സിലെ വിവിധ ഓഫീസുകളില്‍ നിന്നുള്ള 2.5 ടണ്‍ ഇ-മാലിന്യമാണ് ഡ്രൈവിന്റെ ഭാഗമായി സംസ്‌കരണത്തിനായി ക്ലീന്‍ കേരള കമ്പനിക്ക് കൈമാറിയത്. ജി.എസ്.ടി കോംപ്ലക്‌സ് പരിസരത്ത് നടന്ന പരിപാടിയില്‍ ഡെപ്യൂട്ടി കമ്മീണര്‍ (ജി.എസ്.ടി) ബി.പ്രേംകുമാര്‍ ഫ്‌ലാഗ് ഓഫ് നടത്തി. ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ ആദര്‍ശ് ആര്‍. നായര്‍ അധ്യക്ഷനായി. ജി.എസ്. ടി മാനേജര്‍ പി.കെ സന്തോഷ് , ജില്ലാ ശുചിത്വ മിഷന്‍ പ്രൊഗ്രാം ഓഫീസര്‍ എ. ഷരീഫ്, ക്ലീന്‍ കേരള കമ്പനി ടെക്‌നിക്കല്‍ അസിസ്റ്റന്റ് ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.
