അധികാര വികേന്ദ്രീകരണത്തിന്റെ 25-ാം വാര്‍ഷികം, ആസാദി കാ അമൃത് മഹോത്സവ് എന്നിവയുടെ സന്ദേശം വിദ്യാര്‍ത്ഥികളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ജനകീയം-2022 എന്ന പേരില്‍ ജില്ലാതല ക്വിസ് മല്‍സരം നടത്തി. ഇടുക്കി ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ക്വിസ് മല്‍സരത്തില്‍ മുരിക്കാശ്ശേരി സെന്റ്.മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ആഷിക് വി. ബെന്നി, അസിന്‍ വി ജോസ് എന്നിവര്‍ ഒന്നാം സ്ഥാനവും, രാജാക്കാട് എന്‍.ആര്‍.സിറ്റി എസ്.എന്‍.വി ഹയര്‍ സെക്കന്ററി സ്‌കൂളിലെ യദുക്രിഷ്ണ പി.ആര്‍, അനഖ സി. ആര്‍ എന്നിവര്‍ രണ്ടാം സ്ഥാനവും, അണക്കര ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ദിലീന തോമസ്, എമറാള്‍ഡ് തോമസ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.വി കുര്യാക്കോസ്, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ സാബു വര്‍ഗ്ഗീസ് എന്നിവര്‍ സന്നിഹിതരായിരുന്നു. നെടുങ്കണ്ടം പെര്‍ഫോന്‍സ് ഓഡിറ്റ് യൂണിറ്റ് ജൂനിയര്‍ സൂപ്രണ്ട് പി.കെ ജയകുമാര്‍ ക്വിസ് മാസ്റ്ററായിരുന്നു.