ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല ആയുർവേദ ദിനാചരണം ചങ്ങനാശേരി ടൗൺ ഹാളിൽ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരിയിൽ മികച്ച സൗകര്യങ്ങളോടെ പുതിയ ആയുർവേദ ആശുപത്രി ആരംഭിക്കുമെന്ന് എം.എൽ.എ. പറഞ്ഞു.
ചങ്ങനാശ്ശേരി നഗരസഭാധ്യക്ഷ സന്ധ്യ മനോജ് അധ്യക്ഷയായി.
ഇതോടനുബന്ധിച്ച് ബോധവത്ക്കരണ ക്ലാസുകൾ, മെഗാ മെഡിക്കൽ ക്യാമ്പ്, ഔഷധസസ്യ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. ആയുർവേദത്തിന് ദൈനംദിന ജീവിതത്തിലുള്ള പ്രാധാന്യം എന്ന വിഷയത്തിൽ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സി. ജയശ്രീ മുഖ്യപ്രഭാഷണം നടത്തി. ‘മാനസികാരോഗ്യം ആയുർവേദത്തിലൂടെ’ എന്ന വിഷയത്തിൽ ജില്ലാ ആയുർവേദ ആശുപത്രി മാനസികാരോഗ്യ വിഭാഗം, ഡോ. കെ. കമൽദീപ്, സ്ത്രീകൾക്കുണ്ടാകുന്ന ജീവിതശൈലീ രോഗങ്ങൾ എന്ന വിഷയത്തിൽ ചങ്ങനാശ്ശേരി നഗരസഭ ആയുർവേദ ആശുപത്രിയിലെ ഡോ. എസ്.ആർ. രാജലക്ഷ്മി എന്നിവർ ക്ലാസെടുത്തു.

കുറിച്ചി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് തോമസ്, ചങ്ങനാശേരി നഗരസഭ സ്ഥിരംസമിതി അധ്യക്ഷ എൽസമ്മ ജോസഫ്, നഗരസഭാംഗങ്ങളായ പി.എ. നിസാർ, റെജി കേളമാട്ട്, മുരുകൻ, വാഴപ്പള്ളി ഗ്രാമപഞ്ചായത്തംഗം സണ്ണി മാത്യു, ജില്ലാ എപ്പിഡെമിക് സെൽ കൺവീനർ ഡോ. എസ്. ആഷ, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സി. ജയശ്രീ, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ. ജി. ശ്രീജനൻ, ചങ്ങനാശ്ശേരി ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പി.ജി. ഗീത ദേവി, എ.എം.എ.ഐ. മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. രാജു തോമസ്, എപ്പിഡമിക് സെൽ ജില്ലാ നോഡൽ ഓഫീസർ ഡോ. ജുവൽ ജോസ്, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ഷേർലി ദിവനി എന്നിവർ പങ്കെടുത്തു. കോട്ടയം ജില്ലാ ആയുർവേദ ആശുപത്രി, ചങ്ങനാശേരി ആയുർവേദ ആശുപത്രി, കോത്തല ആയുർവേദ ആശുപത്രി എന്നിവിടങ്ങളിലെ ഡോക്ടമാർ, നിയോജക മണ്ഡലത്തിലെ എപ്പിഡമിക് സെൽ മേഖലാ കൺവീനർമാരായ ഡോക്ടമാർ, ആരോഗ്യവകുപ്പ് ജീവനക്കാർ, ആശാ വർക്കർമാർ, കുടുംബശ്രീ സി.ഡി.എസ്., അങ്കണവാടി ജീവനക്കാർ എന്നിവരും പങ്കെടുത്തു.

ആയുർവേദ വാരാഘോഷത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ ഒമ്പതു നിയോജക മണ്ഡലങ്ങളിലും മെഗാ ആയുർവേദ മെഡിക്കൽ ക്യാമ്പുകളും ആയുർവേദ സസ്യങ്ങളുടെ പ്രദർശനവും സംഘടിപ്പിക്കും. ജില്ലാ ജയിലിൽ സാമൂഹിക നീതി വകുപ്പുമായി ചേർന്ന് ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടിയും മെഡിക്കൽ ക്യാമ്പും ഒക്ടോബർ 25 ന് സംഘടിപ്പിക്കും. സ്‌കൂൾ കുട്ടികൾക്ക് ചിത്രരചനാ മത്സരം, ഉപന്യാസ മത്സരം എന്നിവയും സംഘടിപ്പിക്കും.