തൃശ്ശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്ഥാപനതല സ്‌പോട്ട് അഡ്മിഷൻ നടത്തും. പോളിടെക്‌നിക് പ്രവേശന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾ ഒക്ടോബർ 25ന് പ്രോസ്പെക്ടസിൽ സൂചിപ്പിച്ചിട്ടുള്ള അസൽ രേഖകളും ഓൺലൈൻ ഫീസ് അടയ്ക്കാനുള്ള ക്രഡിറ്റ്/ ഡെബിറ്റ് കാർഡ്, പി.ടി.എ ഫണ്ട് അടയ്ക്കുവാനുള്ള തുക എന്നിവ സഹിതം രാവിലെ 9 ന് സ്ഥാപനത്തിലെത്തണം. THS, EWS, MUSLIM, LC, DHEEVARA, SC, PWD എന്നീ വിഭാഗങ്ങളിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും പങ്കെടുക്കാം.