കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ 25 ന് നടക്കും. റാങ്ക് ലിസ്റ്റിൽ  ഉൾപ്പെട്ട അഡ്മിഷനെടുക്കാൻ താത്പര്യമുള്ള വിദ്യാർഥിനികൾ രാവിലെ 9 നും 10.30 നും ഇടയിൽ രജിസ്റ്റർ ചെയ്യണം. സർട്ടിഫിക്കറ്റുകളുടെ അസൽ ഹാജരാക്കണം. അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ ഫീസ് ആനുകൂല്യമുള്ളവർ ഏകദേശം 4000 രൂപയും മറ്റുള്ളവർ ഏകദേശം 7000 രൂപയും അടയ്ക്കണം. പി.ടി.എ ഫണ്ട് ഒഴികെയുള്ള എല്ലാ ഫീസും ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് വഴി അടയ്ക്കണം. വിശദ വിവരങ്ങൾക്ക്  www.polyadmission.org സന്ദർശിക്കാം.