മയക്കുമരുന്നിനെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായുള്ള ദീപം തെളിയിക്കൽ പരിപാടിയിൽ പങ്കാളിയായി ടി.പി രാമകൃഷ്ണൻ എം.എൽ.എ. കുടുംബാംഗങ്ങൾക്കും അയൽക്കാർക്കുമൊപ്പം വീട്ടിലാണ് എം.എൽ.എ ദീപം തെളിയിച്ചത്. ‘സേ നോ ടു ഡ്രഗ്സ്’ എന്ന പോസ്റ്റർ ഉയർത്തിപ്പിടിച്ചാണ് ലഹരിക്കെതിരെയുള്ള കേരളത്തിന്റെ പോരാട്ടത്തിൽ എം.എൽ.എ പങ്കാളിയായത്.
