കൃഷിദർശൻ കാർഷിക പ്രദർശന നഗരിയിൽ മൂല്യവർദ്ധിത ഉല്പന്നങ്ങൾ തയ്യാറാക്കുന്ന യന്ത്രോപകരണങ്ങളുടെ പവലിയൻ സന്ദർശകരുടെ ശ്രദ്ധാകേന്ദ്രമാവുന്നു. കർഷകർക്കും പുതുതായി സംരംഭം ആരംഭിക്കാനാഗ്രഹിക്കുന്നവർക്കും ഉപകാരപ്രദമാകുന്നതാണ് യന്ത്രോപകരണങ്ങളുടെ പവലിയൻ. പഴവർഗങ്ങൾ, ധാന്യങ്ങൾ, സുഗന്ധ വ്യജ്ഞനങ്ങൾ, ഔഷധ സസ്യങ്ങൾ എന്നിവയുടെ മൂല്യവർദ്ധിത ഉല്പന്ന നിർമ്മാണവുമായി ബന്ധപ്പെട്ട വിവിധ യന്ത്രോപകരണങ്ങളും പ്രദർശനത്തിൽ പരിചയപ്പെടുത്തുന്നുണ്ട്.
അരി കഴുകി വൃത്തിയാക്കുന്നത് മുതൽ ഉല്പന്നമാകുന്നത് വരെയുള്ള ഘട്ടങ്ങളിൽ ആവശ്യമുള്ള റൈസ് വാഷർ, ഫ്ലോർ മിൽ, സ്റ്റെയിൻ ലെസ് സ്റ്റീൽ ഇലക്ട്രിക് റോസ്റ്റർ, വിബ്രോ സിഫ്റ്റർ എന്നിവയും ഇലക്ട്രിക് ട്രെ ഡ്രയർ ഇൻസസ്ട്രിയൽ മിക്സി എന്നിവ സാറാസ് ടെക്നോ കമ്പനി പ്രദർശന ഹാളിൽ ഒരുക്കിയിട്ടുണ്ട്. ചെറുകിട സംരംഭകർക്ക് ഉപയോഗിക്കാവുന്ന 70 കിലോഗ്രാം മുതൽ 100 കിലോഗ്രാം വരെ കപ്പാസിറ്റിയുള്ള സുഗന്ധവ്യജ്ഞനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം ,മാംസ്യം എന്നിവ ഉണക്കുന്നതിനുള്ള ഡിഹൈേഡ്രഷൻ ഡ്രൈയർ കൊച്ചിൻ എൻജിനീയറിംഗ് സിസ്സ്റ്റംസ് പരിചയപ്പെടുത്തുന്നു. വ്യത്യസ്ത അളവുകളിൽ വെളിച്ചെണ്ണയോ മറ്റ് ദ്രവ ഉല്പന്നങ്ങൾ ബോട്ടലിംഗിനും പകർത്തുന്നതിനുള്ള ഉപകരണങ്ങൾ ഓറിയോൺ ടെക്നോളജി എന്ന സ്ഥാപനം പ്രദർശിപ്പിച്ചിരിക്കുന്നു.
ആയുർവേദ ഉല്പന്നങ്ങളുമായി ബന്ധപ്പെട്ട സംരംഭകർക്ക് ഏറെ പ്രയോജന പ്രദമായ ജൂസ് എക്സപെല്ലർ ,ചെറുകിട സംരംഭകർക്ക് ഇലക്ട്രിക്ക് ഓവൻ, പച്ചക്കറികൾ അരിയുന്നതിനുള്ള ബൗൾ ചോപ്പർ എന്നിവ കൊണ്ട് വ്യത്യസ്തമാവുകയാണ് പൈലറ്റ് സ്മിത്ത് ഇന്ത്യ എന്ന കമ്പിനിയുടെ പ്രദർശന സ്റ്റാൾ.
തേനിലെ ജലാംശം കുറച്ച് ശുദ്ധീകരിക്കുന്നതിനുള്ള ഹണി പ്രൊസസിംഗ് യൂണിറ്റ്, തേനീച്ച വാക്സിൽ നിന്ന് സൗന്ദര്യ വർദ്ധക ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള കോമ്പാക്ട് ക്രീം മിക്സ്, ഉല്പന്നങ്ങൾ യോജിപ്പിക്കുന്നതിനുള്ള ഒക്ടഗോണൽ ബ്ലണ്ടർ എന്നിവ ആൻ ഫാർമ്മ എക്വബ്മെൻ്റ് കമ്പിനി പ്രദർശിപ്പിച്ചിരിക്കുന്നു.