ദേശിയ ആയുര്‍വേദ ദിനത്തോടനുബന്ധിച്ചു ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍ മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രി അനക്‌സ് മുഖേന ഇടുക്കി വിമന്‍സ് കൗണ്‍സിലിന് കീഴിലുള്ള ചെറുതോണി സ്വെഥര്‍, ആശ്രയ അന്തേവാസികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. ഡോ. കെ.ആര്‍. സുരേഷ്, ഡോ. അശ്വതി. എസ്, ഡോ, ജോതിസ്. കെ എന്നിവര്‍ നേതൃത്വം വഹിച്ചു. അന്തേവാസികള്‍ക്ക് സൗജന്യ നേത്രപരിശോധന, ജീവിതശൈലി രോഗ നിര്‍ണയ പരിശോധന എന്നിവ നടത്തി. വിമന്‍സ് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ:മേരി സിറിയെറ്റ്, സെക്രട്ടറി റോസക്കുട്ടി എബ്രഹാം, ജോയിന്റ് സെക്രട്ടറി ഗ്രേസ് ആന്റണി, എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍ റിന്‍സി ജോസഫ്, അംഗം ജോളി ജോസ്, സ്റ്റാഫ് അംഗങ്ങളായ തുളസിയമ്മാള്‍, ജിസി ശ്രീലക്ഷ്മി എന്നിവര്‍ സന്നിഹിതരായിരുന്നു.