വയനാട് ജില്ലാ ശിശു ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ”ദുരാചാരങ്ങള്‍ക്കെതിരെ ശാസ്ത്ര അവബോധം” എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. മുണ്ടേരി ജി.വി.എച്ച്.എസ്.എസില്‍ നടന്ന സെമിനാര്‍ കല്‍പ്പറ്റ നഗരസഭ വിദ്യാഭ്യാസ കലാ-കായികകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ എം.കെ. ഷിബു അധ്യക്ഷത വഹിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന സെക്രട്ടറി പി. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.

വിവിധ അനാചാരങ്ങളില്‍ കുട്ടികളെ ഇരയാക്കുന്നതിനെതിരെ അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മുണ്ടേരി ജി.വി.എച്ച്.എസ്.എസ് എന്‍.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ സെമിനാര്‍ സംഘടിപ്പിച്ചത്. ബോധവത്ക്കരണത്തിന്റെ ഭാഗമായി ജില്ലയില്‍ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ജനകീയ ക്യാമ്പയിനുകളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും.

ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ. സത്യന്‍, ശിശുക്ഷേമ സമിതി ജോ. സെക്രട്ടറി കെ. രാജന്‍, മുണ്ടേരി ജി.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ പി.ടി. സജീവന്‍, മുണ്ടേരി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഡി.കെ. സിന്ധു, മുണ്ടേരി ജി.വി.എച്ച്.എസ്.എസ് ഹെഡ്മാസ്റ്റര്‍ എം. പവിത്രന്‍, എസ്.എസ്.കെ ബി.പി.സി എം.കെ ഷിബു, എന്‍.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സി. സിമിത, വനിത ശിശുവികസന വകുപ്പ് സീനിയര്‍ ക്ലര്‍ക്ക് ജി. ബബിത, ശിശുക്ഷേമ സമിതി ട്രഷറര്‍ സി.കെ. ഷംസുദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു