എം.ബി.ബി.എസ്സിന് അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഹാജരാകണം

കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജില്‍ 2022 വര്‍ഷത്തിലെ എം.ബി.ബി.എസ്സിന് അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഒക്‌ടോബര്‍ 29,31 നവംബര്‍ ഒന്ന് എന്നീ തീയ്യതികളില്‍ രാവിലെ 10 മണിക്ക് ഒരു രക്ഷിതാവിനൊപ്പം ഒറിജിനല്‍ രേഖകള്‍ സഹിതം മെഡിക്കല്‍ കോളേജിനോടനുബന്ധിച്ചുളള ലക്ചര്‍ തീയ്യേറ്റര്‍ കോംപ്ലക്‌സില്‍ താഴെ പറയും പ്രകാരം ഹാജരാകണം. റാങ്ക് നമ്പര്‍ ഒന്ന് മുതല്‍ 200 വരെ -ഒക്‌ടോബര്‍ 29 ന്,
റാങ്ക് നമ്പര്‍ 201 മുതല്‍ 600 വരെ- -ഒക്‌ടോബര്‍ 31 ന്, റാങ്ക് നമ്പര്‍ 600 നു മുകളില്‍-നവംബര്‍ ഒന്നിന്. വിശദ വിവരങ്ങള്‍ക്ക് 9048946476, 9846902857,9747094900

 

അസി. പ്രൊഫസര്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി തസ്തികയില്‍ നിയമനം

ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സില്‍ (ഇംഹാന്‍സ്) അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഡയറക്ടര്‍, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സ് (ഇംഹാന്‍സ്) കോഴിക്കോട് എന്ന വിലാസത്തില്‍ നവംബര്‍ 15 ന് അഞ്ച് മണിക്കു മുമ്പായി അപേക്ഷിക്കേണ്ടതാണ്.

 

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

കോഴിക്കോട് ഇംഹാന്‍സില്‍ നവംബറില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിംഗ് കോഴ്‌സിലേക്ക് നവംബര്‍ 15 നകം അപേക്ഷിക്കാം. യോഗ്യത ജനറല്‍ നഴ്‌സിങ്/ ബി എസ് സി നഴ്‌സിങ്/പോസ്റ്റ് ബേസിക് ബി എസ് സി നഴ്‌സിങ് ബിരുദവും കേരള നഴ്‌സസ് ആന്റ് മിഡ് വൈഫ്‌സ് കൗണ്‍സിലില്‍ രജിസ്‌ട്രേഷനും ഉളളവരായിരിക്കണം. പ്രവേശനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 7000 രൂപ സ്റ്റൈപ്പന്റ്‌ലഭിക്കും. അപേക്ഷ ഫോറം ഇംഹാന്‍സ് ഓഫീസില്‍ നിന്ന് നേരിട്ടും www.imhans.ac.in എന്ന വെബ്‌സൈറ്റ് വഴിയും ലഭിക്കും.  വിവരങ്ങള്‍ക്ക് 9745156700

 

അഭിമുഖത്തിന് ഹാജരാകണം

മലപ്പുറം സര്‍ക്കാര്‍ കോളേജില്‍ ഇംഗ്‌ളീഷ്
പി.എച്ച്.ഡി പ്രവേശന ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട, റിപ്പോര്‍ട്ട് ചെയ്തവര്‍ ഒക്‌ടോബര്‍ 31 ന് ഉച്ചക്ക് 1.30 ന് അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0483-2734918.