കുന്നംകുളത്ത് നവംബർ 3, 4 തിയതികളിലായി നടക്കുന്ന റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന്റെയും വൊക്കേഷണൽ എക്സ്പോയുടെയും ലോഗോ പ്രകാശനവും സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനവും എ സി മൊയ്തീൻ എംഎൽഎ നിർവ്വഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജിനി പ്രേമൻ, കൗൺസിലർ ലബീബ് ഹസൻ, ഡിഇഒ അജിതകുമാരി, എഇഒ എം എസ് സിറാജ് എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ സ്വാഗതവും പബ്ലിസിറ്റി കൺവീനർ സി ജെ ജിജു നന്ദിയും പറഞ്ഞു.
മറ്റം സെന്റ് ഫ്രാൻസീസ് ഹൈസ്ക്കൂളിലെ ചിത്രകലാ അധ്യാപകനായ ജോൺസൺ നമ്പഴിക്കാടാണ് ലോഗോ തയ്യാറാക്കിയത്.
ടിഎംവിഎച്ച്എസ്എസ് പെരുമ്പിലാവ്, ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ, സെന്റ് മേരിസ് സിജിഎച്ച്എസ് ചൊവ്വന്നൂർ, ബഥനി ഇഎംഎച്ച്എസ്എസ് എന്നിവിടങ്ങളിലായാണ് ശാസ്ത്രോത്സവം നടക്കുന്നത്.