ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ സമാപനത്തോടനുബന്ധിച്ച് മാനന്തവാടി ഗവ. പോളിടെക്‌നിക് കോളേജ് വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജും കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗം മേധാവിയുമായ ഇ.വിനോദ് ഫ്ളാഗ് ഓഫ് ചെയ്തു. കരിമ്പുമ്മലില്‍ നിന്നാരംഭിച്ച കൂട്ടയോട്ടം പനമരം ടൗണില്‍ സമാപിച്ചു. ക്യാമ്പയിനിന്റെ സമാപന ദിവസമായ നാളെ (ചൊവ്വ) കോളേജിലെ വിദ്യാര്‍ത്ഥികള്‍ ലഹരിക്കെതിരെ മനുഷ്യചങ്ങല തീര്‍ക്കും.

രാഷ്ട്രീയ ഏകതാ ദിനത്തിന്റെ ഭാഗമായി മാനന്തവാടി ഗവണ്‍മെന്റ് കോളേജ് എന്‍.സി.സി യൂണിറ്റ് ഏകതാദിന കൂട്ടയോട്ടം സംഘടിപ്പിച്ചു. കോളേജില്‍ നിന്നും തോണിച്ചാല്‍ ജംഗ്ഷന്‍ വരെയായിരുന്നു എന്‍.സി.സി. കേഡറ്റുകളുടെ കൂട്ടയോട്ടം. ഇലക്ട്രോണിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ ജെ. ലിനേഷ് ഫ്‌ലാഗ് ഓഫ് ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. കെ.അബ്ദുള്‍ സലാം , ഐ.ക്യു.എ.സി. കോഡിനേറ്റര്‍ ഡോ.എസ്.ശരത് , ഡോ.കെ.രമേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.