ആലപ്പുഴ: കേരളപ്പിറവി ദിനത്തില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ മനുഷ്യച്ചങ്ങലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പങ്കാളികളായി. വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ശ്യംഖലയുടെയും ലഹരി വിരുദ്ധ ഒപ്പ് ശേഖരണത്തിന്റെയും ഉദ്ഘാടനം എച്ച്. സലാം എം.എല്‍.എ. ഗവണ്മെന്റ് മുഹമ്മദന്‍സ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍വഹിച്ചു. കേരളത്തിലുടനീളം ലഹരിക്കെതിരെ ശക്തമായ പ്രചാരണങ്ങളാണ് സംഘടിപ്പിച്ചു വരുന്നതെന്ന് എം.എല്‍.എ. പറഞ്ഞു. ഇതില്‍ ഒതുങ്ങുന്നതല്ല ലഹരിക്കെതിരെയുള്ള പോരാട്ടം. കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരും .

ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, കൗണ്‍സിലര്‍മാരായ സിമി ഷാഫി ഖാന്‍, നസീര്‍ പുന്നക്കല്‍, ആലപ്പുഴ എ.ഇ.ഒ. കൃഷ്ണകുമാര്‍, ടി.ടി.സി. പ്രിന്‍സിപ്പാള്‍ ഹഫ്‌സ, മുഹമ്മദന്‍സ് ഗേള്‍സ് പ്രധാനാധ്യാപിക ആനിയമ്മ, പ്രിന്‍സിപ്പാള്‍ ജയശ്രീ, മുഹമ്മദന്‍സ് ബോയ്‌സ് സ്‌കൂള്‍ പ്രധാനാധ്യാപിക നൂര്‍ ജഹാന്‍, പ്രിന്‍സിപ്പാള്‍ സിനി, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, നഗരസഭ പരിധിയിലെ വിവിധ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ഗവണ്മെന്റ് ടി.ടി.ഐ. വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.