മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, അസാപ് കേരളയുമായി ചേര്‍ന്ന് നടത്തുന്ന കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ സബ്‌സിഡിയോടെ ഐ.ഇ.എല്‍.ടി.എസ്, ഒ.ഇ.ടി, ഹാന്‍ഡ്‌സെറ്റ് റിപ്പയര്‍ ടെക്നീഷ്യന്‍, ജര്‍മന്‍ ഭാഷ പരിശീലനം (എ1 ആന്റ് എ2 ലെവല്‍) എന്നീ കോഴ്‌സുകളും ടാറ്റ പവറുമായി ചേര്‍ന്ന് ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ കോഴ്‌സുകളുമാണ് ആരംഭിക്കുന്നത്.ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്‌സുകള്‍ സൗജന്യമായാണ് പരിശീലനം നല്‍കുന്നത്. കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്കു പ്ലേസ്‌മെന്റ് സഹായവും നല്‍കും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും, തോണിച്ചാല്‍ ഗവ. കോളേജിന് സമീപം സ്ഥിതി ചെയ്യുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലും നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം. https://forms.gle/1ehvokcmLEVk7nVTA എന്ന ലിങ്കിലൂടെ ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 9562444360, 9495999620.