കോട്ടയം: മത്സ്യഫെഡിൽനിന്നു മത്സ്യത്തൊഴിലാളികൾക്കു നൽകിയ, 2020 മാർച്ചിൽ കാലാവധി പൂർത്തിയായ വായ്പകളുടെ പലിശ, പിഴപ്പലിശ എന്നിവ ഒഴിവാക്കി അടച്ചുതീർക്കുന്നതിനള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബർ അഞ്ചിന് രാവിലെ പത്തുമണിക്ക് വൈക്കം നഗരസഭാ കോംപ്ലക്‌സിലുള്ള ജി ടെക് ഹാളിൽവച്ചു നടത്തും.