തൃശൂർ റവന്യു ജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ഇരിങ്ങാലക്കുട മോഡൽ ഗേൾസ് സ്കൂളിലെ സംഘാടക സമിതി ഓഫീസിൽ നടന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ ലോഗോ ആർട്ടിസ്റ്റ് മോഹൻദാസിന് നൽകിയാണ് ലോഗോ പ്രകാശനം ചെയ്ത്. സംഘാടക സമിതി വർക്കിംഗ്‌ ചെയർപേഴ്സൺ സോണിയ ഗിരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സന്തോഷ്‌ ബോബൻ, വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, വിവിധ സബ്കമ്മിറ്റി ചെയർമാൻമാരായ അഡ്വ. കെ ആർ വിജയ, അൽഫോൻസ തോമസ് , ബൈജു കുറ്റിക്കാടൻ, ജയ്സൺ പാറേക്കാടൻ, സുജ സജീവ് കുമാർ ,സിജു യോഹന്നാൻ, സന്തോഷ് ബോബൻ, അഡ്വ. ജിഷ ജോബി, അജിത്ത്കുമാർ, പി.ടി. ജോർജ്,എസ് എസ് കെ ഡി പി സി ഡോ എൻ ജെ ബിനോയ്‌, ഡി ഇ ഒ ഇൻചാർജ് ജസ്റ്റിൻ തോമസ്,പബ്ലിസിറ്റി സബ്കമ്മിറ്റി കൺവീനർ കെ കെ ഗിരീഷ്കുമാർ എന്നിവർ സംസാരിച്ചു.

നവംബർ 23 മുതൽ 26 വരെയാണ് കലോത്സവം.