ജില്ലാ ആയുർവേദ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കുള്ള യോഗ പരിശീലനം മാനന്തവാടി പാണ്ടിക്കടവ് ജവഹർലാൽ നെഹ്രു വായനശാലയിൽ ആരംഭിച്ചു.
പദ്ധതിയുടെ ജില്ലാ പഞ്ചായത്ത് എടവക ഡിവിഷനിലെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അഗം കെ. വിജയൻ അധ്യക്ഷത വഹിച്ചു.
എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് തോണിച്ചാൽ ഡിവിഷൻ മെമ്പർ ഇന്ദിരാ പ്രേമചന്ദ്രൻ, വാർഡ് മെമ്പർമാരായ വിനോദ് തോട്ടത്തിൽ, മിനി തുളസീധരൻ, ഡോ. മുബീന, വായനശാല പ്രസിഡന്റ് അസീസ്, ലൈബ്രേറിയൻ സി. ശാന്ത, കെ.ടി. പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.