വിദ്യാര്‍ത്ഥികളില്‍ ഊര്‍ജസംരക്ഷണ അവബോധം വളര്‍ത്തുന്നതിന് കേരള സര്‍ക്കാര്‍ ഊര്‍ജ വകുപ്പിന് കീഴിലുള്ള എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാമിന്റെ (സെപ്) ഭാഗമായി ജില്ലയിലെ സെപ് സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കായി ഏകദിന സെന്‍സിറ്റൈസേഷന്‍ ക്യാമ്പ് നടത്തി. ജില്ലയിലെ എല്‍.പി, യു.പി, ഹൈസ്‌കൂളുകളിലാണ് സ്മാര്‍ട്ട് എന്‍ർജി പ്രോഗ്രാം നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രധാനധ്യാപകന്‍ എം.കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി. മോഹനന്‍, മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.എ. ഗണേഷ്, പി.എന്‍. പ്രകാശന്‍, ദിലീപ് കുമാര്‍, സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി. ജയരാജന്‍, ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ പി.കെ. സാജിദ് തുടങ്ങിയവർ സംസാരിച്ചു. കെ.എസ്.ഇ.ബി കല്‍പ്പറ്റ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.അബ്ദുള്‍ ഷുക്കൂർ ക്ലാസെടുത്തു.