ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി സഹായ ഉപകരണങ്ങള്‍ (കൃത്രിമ കാലുകള്‍, വീല്‍ചെയര്‍, മുച്ചക്ര സൈക്കില്‍, ശ്രവണ സഹായി, വാക്കര്‍, കലിപ്പെര്‍, ബ്ലൈന്‍ഡ് സ്റ്റിക്ക്, എം.ആര്‍. കിറ്റ് (18 വയസിനു താഴെയുള്ളവര്‍ക്ക്), ക്രെച്ചസ് എന്നിവ ലഭ്യമാക്കുന്നതിനായി അര്‍ഹരായവരെ കണ്ടെത്തുന്നതിന് നാലാഞ്ചിറ നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍, സാമൂഹിക നീതി ഉന്നമന മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ALIMO ബാംഗ്ലൂര്‍, നാഷണല്‍ സര്‍വീസ് സ്‌കീം വയനാട്, റോട്ടറി ക്ലബ്ബ്, വയനാട് ജില്ലാ സാമൂഹിക നീതി വകുപ്പ് തുടങ്ങിയവരുടെ സംയുക്ത സഹകരണത്തോടെ നവംബര്‍ 22 മുതല്‍ 26 വരെ അസെസ്‌മെന്റ് ക്യാംപ് സംഘടിപ്പിക്കുന്നു.നവംബര്‍ 22ന് സുല്‍ത്താന്‍ ബത്തേരി മൈസൂര്‍ റോഡിലെ റോട്ടറി ഹാള്‍, 23 ന് മാനന്തവാടി സെന്റ് തോമസ് പള്ളി, 25 ന് കല്‍പ്പറ്റ ലിയോ ഹോസ്പിറ്റല്‍, 26ന് പൂമാല റോസല്ലോസ് എച്ച്.എസ്.എസ് ബധിര വിദ്യാലയം എന്നിവിടങ്ങളിലാണ് ക്യാംപ്.

അര്‍ഹരായവര്‍ 40 ശതമാനമോ വൈകല്യം തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് (ബി.പി.എല്‍ കാര്‍ഡ്, അല്ലെങ്കില്‍ മാസവരുമാനം 22,500 രൂപയില്‍ താഴെ ആണെന്ന് തെളിയിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് ഓഫീസില്‍ നിന്നോ അല്ലെങ്കില്‍ എം.പി./എം.എല്‍.എ/കോര്‍പ്പറേഷന്‍ കൗണ്‍സലര്‍/ പഞ്ചായത്ത് അംഗം എന്നിവരില്‍ ആരുടെയെങ്കിലും കത്ത് -ലെറ്റര്‍ പാഡില്‍ സീലോട് കൂടിയത്), മേല്‍വിലാസം തെളിയിക്കുന്ന രേഖ (റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി. കാര്‍ഡ്/ആധാര്‍ കാര്‍ഡ്), ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ക്യാംപില്‍ പങ്കെടുക്കണം.