പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ അക്കാദമിക മേഖലയില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചു. എല്‍.എസ്.എസ്, യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് നേടിയവര്‍, എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍, യൂണിവേഴ്സിറ്റി റാങ്ക് നേടിയവര്‍, എം.ബി.ബി.എസ്, ബി.എ.എം.എസ്, പി.എച്ച്.ഡി നേടിയവരടക്കം 85 വിദ്യാര്‍ത്ഥികളെയാണ് ആദരിച്ചത്. വിജയ ഹയര്‍സെക്കണ്ടറി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് വിജിലന്‍സ് എസ്.പി പ്രിന്‍സ് എബ്രഹാം പ്രതിഭകളെ അനുമോദിച്ചു. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍.ടി ജോളി, ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി ബെന്നി, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ത്രിതല പഞ്ചായത്ത് മെമ്പര്‍മാര്‍, സി.ഡി.എസ് ഭാരവാഹികള്‍, ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പ്രതിഭാ സംഗമത്തിൽ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് ഹരിതകര്‍മ്മസേന പ്രവര്‍ത്തകരുടെ കലാപരിപാടികളും നടന്നു.