സംസ്ഥാന സർക്കാരിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് മൂന്നാംഘട്ടത്തിന് ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മാടക്കത്തറ പഞ്ചായത്തിലെ വെള്ളാനിക്കര ക്ഷീര സഹകരണ സംഘത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ നിർവ്വഹിച്ചു. ദേശീയ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ എപിഡമോളജിസ്റ്റ് ഡോ. ടി എസ് രജിത കർഷകർക്ക് ക്ലാസ് എടുത്തു.
മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ മോഹൻ അധ്യക്ഷയായി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഓ ജി സൂരജ്, ജില്ലാ ജന്തുരോഗ നിയന്ത്രണ പദ്ധതി വിഭാഗം മേധാവി ഡോ. ലത മേനോൻ, ഒല്ലുക്കര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു, മാടക്കത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ പി പ്രകാശ്, മാടക്കത്തറ ക്ഷീരോത്പാദക സംഘം പ്രസിഡന്റ് പി ശ്രീനിവാസാൻ, ജില്ലാ ജന്തുരോഗ നിയന്ത്രണ പദ്ധതി തൃശൂർ താലൂക്ക് കോർഡിനേറ്റർ ഡോ. പി ഡി സുരേഷ്, ജനപ്രതിനിധികൾ, ക്ഷീര കർഷകർ തുടങ്ങിയവർ പങ്കെടുത്തു.