ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി വനിതാ ശിശു വകുപ്പ്, വയനാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഹാലോ 2022 – ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് സ്‌കൂള്‍, കാക്കവയല്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, കല്‍പ്പറ്റ എന്‍എസ്എസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ മൈമ് അവതരിപ്പിച്ചു. മീനങ്ങാടി സെന്‍ പീറ്റേഴ്‌സ് സ്‌കൂളില്‍ നടന്ന പരിപാടി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നൈജില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ടി.യു സ്മിത പോക്‌സോ നിയമ ബോധവല്‍ക്കരണ സന്ദേശം നല്‍കി. അധ്യാപിക ഹെലന്‍ ടിജി, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് സോഷ്യല്‍ വര്‍ക്കര്‍ അമല്‍ സിയാദ് തുടങ്ങിയവര്‍ പങ്കെടുത്തു
