പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റ കീഴില്‍ തിരുനെല്ലിയില്‍ പ്രവര്‍ത്തിക്കുന്ന ആശ്രമം സ്‌കൂളില്‍ ഒഴിവുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സിയും കേരള നേഴ്‌സ് മിഡ് വൈവ്‌സ് കൗണ്‍സില്‍ അംഗീകരിച്ച എ.എന്‍.എം സര്‍ട്ടിഫിക്കറ്റ്/ഹെല്‍ത്ത് വര്‍ക്കേഴ്‌സ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ്/കേരള നേഴ്‌സ് ആന്റ് മിഡ് വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള 18-44 നും ഇടയില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഐഡി പ്രൂഫ് എന്നിവസഹിതം നവംബര്‍ 23 ന് രാവിലെ 11 ന് ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജറാകണം. ഫോണ്‍: 04935 210330.