ഔഷധിയുടെ ബാംബു ഫുഡ് കോർണർ ഉന്നത വിദ്യാഭ്യാസ സമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സംരക്ഷണ രംഗത്ത് ഔഷധി മികച്ച പ്രവർത്തനം കാഴ്ചവെക്കുകയാണെന്നും കോവിഡ് കാലഘട്ടത്തിൽ ഔഷധി നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഔഷധി പഞ്ചകർമ്മ ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർ പൂർണ്ണിമ, ഔഷധി ഡയറക്ടർ കെ എഫ് ഡേവിസ്, മാനേജിംഗ് ഡയറക്ടർ ഡോ. ടി കെ ഹൃദീക്, സൂപ്രണ്ട് ( ഇൻ ചാർജ് ) ഡോ. ജയശ്രീ ഗോപിനാഥ്, ഔഷധി പഞ്ചകർമ്മ ആശുപത്രി ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.