ഇമ്മാനുഏൽ സീയോൻ സഭയെ ക്രിസ്തീയസഭയായി അംഗീകരിച്ച് ജാതി സർട്ടിഫിക്കറ്റ് നൽകണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ഉത്തരവിട്ടു. ജില്ലയിൽ സംഘടിപ്പിച്ച ന്യൂനപക്ഷ കമ്മിഷൻ അദാലത്തിലാണ് കമ്മീഷൻ അംഗം മുഹമ്മദ് ഫൈസൽ ഉത്തരവിട്ടത്. ചർച്ച് ഓഫ് ലൈറ്റ് എംപറർ ഇമ്മാനുഏൽ സീയോൻ സഭയിലെ അംഗങ്ങൾക്ക് “ചർച്ച് ഓഫ് ലൈറ്റ് എംപറർ ഇമ്മാനുഏൽ സീയോൻ” എന്ന ജാതിയിൽ ഉൾപ്പെടുന്നതായി കാണിച്ച് കമ്മീഷൻ മുമ്പാകെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ 22 കേസുകൾ പരിഗണിച്ചു. 5 പരാതികൾക്ക് തീർപ്പുകൽപ്പിച്ചു. പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടും അടുത്ത അദാലത്തിൽ പരിഗണിക്കുന്നതിനായി 17 കേസുകൾ മാറ്റി. മൂന്ന് പുതിയ പെറ്റി കേസുകൾ അദാലത്തിൽ വന്നു. ലോൺ കുടിശിക, പോലീസ് പീഡനം, ശ്മശാനം സംബന്ധിച്ച് കേസുകൾ തുടങ്ങിയ കേസുകളാണ് അദാലത്തിൽ പരിഗണിച്ചത്.