ആലപ്പുഴ: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിലെ വികസനോത്സവത്തിന്റെ ഉദ്ഘാടനവും ഇ- ഓട്ടോറിക്ഷയുടെ ഫ്ലാഗ് ഓഫും അഡ്വ.എ.എം. ആരിഫ് എം.പി. നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മഞ്ജുള അധ്യക്ഷത വഹിച്ചു. അങ്കണവാടി കലോത്സവം മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആര്‍. നാസര്‍ ഉദ്ഘാടനം ചെയ്തു. അതിദരിദ്രര്‍ക്കായുള്ള മരുന്നു വിതരണം കെ.എസ്.ഇ.ബി. ചെയര്‍മാന്‍ സി.ബി. ചന്ദ്രബാബു, മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് വിതരണം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, വീട് അറ്റകുറ്റപണികള്‍ ആവശ്യമുള്ള ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായ വിതരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീണ്‍ ജി. പണിക്കര്‍, മട്ടുപ്പാവിലെ കൃഷിക്കായുള്ള മണ്‍ചട്ടിയുടെ വിതരണം കഞ്ഞിക്കുഴി ബ്ലോക്ക് എ.ഡി.എ. ജി.വി റെജി എന്നിവര്‍ നിര്‍വഹിച്ചു.