കോട്ടയം: കേന്ദ്ര കായിക യുവജനകാര്യ വകുപ്പിന്റെ ‘ഖേലോ ഇന്ത്യ’ പദ്ധതി പ്രകാരം കോട്ടയത്ത് ആരംഭിക്കുന്ന അത്ലറ്റിക് ഡേ ബോർഡിംഗ് പരിശീലന കേന്ദ്രത്തിലേക്ക് ആറാം ക്ലാസ് മുതൽ പ്ലസ്ടു ക്ലാസ് വരെ പഠിക്കുന്നവരിൽനിന്നു കായിക താരങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യപരിശീലനം നൽകും. താൽപര്യമുള്ളവർ നവംബർ 26ന് രാവിലെ ഒമ്പതിന് കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ രേഖകളുമായി എത്തണം. ഫോൺ: 8547575248, 0481 2563825