കോട്ടയം : പാലാ സർക്കാർ ഹോമിയോ ആശുപതിയിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ബി.എസ്.സി എം.എൽ.ടി അല്ലെങ്കിൽ എം.എൽ.ടി ഡിപ്ലോമ യോഗ്യത നേടിയ പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ രേഖകൾ സഹിതം നവംബർ 29 രാവിലെ 10.30ന് പാലാ സർക്കാർ ഹോമിയോ ആശുപത്രിയിൽ ഹാജരാകണം.