വയനാട് ഒ ആന്റ് ജി സൊസൈറ്റിയുടെയും കുടുംബശ്രീമിഷന്‍ വയനാടിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഗര്‍ഭാശയ ഗള ക്യാന്‍സര്‍ ക്യാമ്പയിന്റെ ബോധവല്‍ക്കരണ റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ഒ ആന്റ് ജി സൊസൈറ്റി ജില്ലാ പ്രസിഡന്റ് ഡോ. ഓമന മധുസൂദനന്‍, ഡോ. ആലീസ് ജോസ്, ഡോ. സെബാസ്റ്റ്യന്‍, ഡോ. ട്രീസ, ഡോ. സിസ്റ്റര്‍ മേരി, ഡോ. സലൂജ, ഡോ. നൂറി, ഡോ. കല്‍പ്പന, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ആശ പോള്‍, വിഷ്ണു, ജില്ലയിലെ ഒ ആന്റ് ജി സൊസൈറ്റിയിലെ ഡോക്ടര്‍മാര്‍, കുടുംബശ്രീ സ്റ്റാഫ്, ഫാത്തിമ മാതാ ഹോസ്പിറ്റല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ്, ലിയോ ഹോസ്പിറ്റല്‍, വിംസ് മെഡിക്കല്‍ കോളേജ്, മുണ്ടേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ്, ഡി.ഡി.യു.ജി.കെ.വൈ, ലവ് ഗ്രീന്‍ സെന്റര്‍, കുടുംബശ്രീ ജി.ആര്‍.സി, സ്‌നേഹിതാ സ്റ്റാഫ്, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, കൃപ ഹോസ്പിറ്റല്‍, കെ.ജെ ഹോസ്പിറ്റല്‍, ആനിമേറ്റര്‍മാര്‍, ജന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
