കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് നടപ്പിലാക്കി വരുന്ന ഇൻഷുറൻസ് പദ്ധതി 2023ൽ പുതുക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിൽ ലൈസൻസ് ചെയ്ത് പ്രവർത്തിക്കുന്ന കള്ള് ഷോപ്പുകളിൽ ജോലി ചെയ്യുന്ന രജിസ്ട്രേഡ് തൊഴിലാളികളിൽ പ്രൊപ്പൊസൽ ഫോം ഹാജരാക്കിയിട്ടില്ലാത്തവർ ഡിസംബർ 15ന് മുമ്പ് പ്രൊപ്പോസൽ ഫോം ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ഓഫീസിൽ ഹാജരാക്കണം. ഫോൺ: 0471-2448451.