കൈമനം വനിതാ പോളിടെക്‌നിക് കോളേജിലെ ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 28ന് കോളേജില്‍ വച്ച് നടത്തുന്നു. അന്നേദിവസം രാവിലെ ഒമ്പതു മണി മുതല്‍ പത്തര വരെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും അഡ്മിഷന്‍ എടുക്കാന്‍ താല്പര്യമുള്ളവരുമായ വിദ്യാര്‍ത്ഥിനികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. പത്തരയ്ക്ക് ശേഷം ഹാജരാകുന്നവരെ പരിഗണിക്കുന്നതല്ല. അഡ്മിഷന്‍ സമയത്ത് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. അഡ്മിഷന്‍ ലഭിക്കുകയാണെങ്കില്‍ ഫീസ് ആനുകൂല്യമുള്ളവര്‍ ഏകദേശം 4000 രൂപയും മറ്റുള്ളവര്‍ ഏകദേശം 7000 രൂപയും അടക്കേണ്ടതാണ്. പി.ടി.എ ഫണ്ട് ഒഴികെയുള്ള എല്ലാ ഫീസും ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വഴി ഒടുക്കേണ്ടതാണെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഒഴിവുള്ള സീറ്റുകളുടെ വിശദവിവരങ്ങള്‍ക്ക് www.polyadmission.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0493 3227253