എടച്ചേരി നരിക്കുന്ന്‌ യു.പി സ്കൂളിലെ നിർധനരായ സഹോദര വിദ്യാർത്ഥികൾക്ക് ജനകീയമായി നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് കുടുംബത്തിന് കൈമാറി. ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും കൂടുതൽ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താൻ സാധിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
അധ്യാപകരും ജീവനക്കാരും മാനേജ്മെന്റും വിദ്യാർത്ഥികളും പി ടി എ കമ്മിറ്റിയും ചേർന്നാണ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
ചടങ്ങിൽ ഇ.കെ വിജയൻ എം എൽ എ അധ്യക്ഷത വഹിച്ചു. എടച്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ പത്മിനി ടീച്ചർ, തുണേരി ബ്ലോക്ക്‌ പ്രസിഡന്റ്‌ ടി കെ അരവിന്ദാക്ഷൻ, സ്കൂൾ പ്രാധാനധ്യാപകൻ സത്യൻ പാറോൽ, സ്റ്റാഫ്‌ സെക്രട്ടറി ഇ വി ഇല്യാസ്, പി ടി എ പ്രസിഡന്റ്‌ ബിജു മലയിൽ, പി ടി എ അംഗങ്ങൾ, മറ്റ് ജന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.