അനെർട്ടും ഇൻഡോ-ജർമ്മൻ പ്രോഗ്രാം ഫോർ വൊക്കേഷണൽ എജ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് (GIZ-IGVET) തമ്മിൽ കേരളത്തിൽ സൗരോർജ, വൈദ്യൂതി വാഹന മേഖലയിൽ നൈപുണ്യ വികസനം ലക്ഷ്യം വെച്ചുകൊണ്ട് പരിശീലന പരിപാടികൾ നടത്തുന്നതിനായി ധാരണ പത്രം ഒപ്പു വെച്ചു.
അനെർട്ട് സി.ഇ.ഒ നരേന്ദ്രനാഥ് വെല്ലുരിയും ഇൻഡോ-ജർമ്മൻ പ്രോഗ്രാം ഫോർ വൊക്കേഷണൽ എജ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് ഹെഡ് ഡോ. റോഡണി വെവറിയും തമ്മിൽ ധാരണ പത്രം കൈമാറി. അനെർട്ട് ചീഫ് ടെക്‌നിക്കൽ മാനേജർ അനീഷ് എസ്. പ്രസാദ്, ഇൻഡോ-ജർമ്മൻ പ്രോഗ്രാം ഫോർ വൊക്കേഷണൽ എജ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് ടെക്‌നിക്കൽ അഡ്വൈസർ സന്ദീപ് കോസരാജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.