ജില്ല കുടുംബശ്രീ മിഷന്‍:ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ നിയമനം

ജില്ലയില്‍ കുടുംബശ്രീ മിഷനില്‍ നിലവില്‍ ഒഴിവുള്ള ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം. അയല്‍ക്കൂട്ട അംഗം/കുടുംബാംഗം/ഓക്‌സിലറി ഗ്രൂപ്പ് അംഗംങ്ങള്‍ ആയവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധ 20ും 35 നും മദ്ധ്യേ. ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവര്‍ക്ക്് മുന്‍ഗണന. ബി.സി 1, ബി.സി 2, ബി.സി 3 എന്നീ തസ്തികകളിലേക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. യോഗ്യത-യഥാക്രമം അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബിരുദാനന്തര ബിരുദം/ പി.എച്ച്.എസ്.ഇ (അഗ്രി, ലൈവ്‌സ്റ്റോക്ക്)/. ബി.സി 3 ന് ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനം (എം.എസ്.ഓഫീസ്) നിര്‍ബന്ധം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ ഫോറം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്നോ www.kudumbashree.org വെബ് സൈറ്റില്‍ നിന്നോ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 12. പരീക്ഷാഫീസായി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, വയനാട് ജില്ലയുടെ പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, ആശ്രയ കുടുംബാംഗം/ഭിന്നശേഷി/ട്രാന്‍സ് ജെന്റര്‍/ എസ്.സി/ എസ്.റ്റി. എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, ഡിമാന്റ് ഡ്രാഫ്റ്റും ഉള്ളടക്കം ചെയ്യണം. വിലാസം:ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, 2-ാം നില, പോപ്പുലര്‍ ബില്‍ഡിംഗ്, സിവില്‍ സ്റ്റേഷന് എതിര്‍ വശം, കല്‍പ്പറ്റ നോര്‍ത്ത്, പിന്‍കോഡ് 673122 .ഫോണ്‍: 04936 299370, 04936206589.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

ഇന്ത്വന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റലൂം ടെക്‌നോളജി-കണ്ണൂരിന് കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ്ങ് കോളേജില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം. യോഗ്യത-ഫാഷന്‍ ഡിസൈനിംഗ്/ ഗാര്‍മെന്റ് ടെക്‌നോളജി/ ഡിസൈനിങ്ങ് മേഖലയില്‍ ബിരുദാനന്തര ബിരുദം, യൂജിസി നെറ്റ് , അധ്യാപന പരിചയം (അഭികാമ്യം). യോഗ്യതയുള്ളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും, ബയോഡാറ്റയും സഹിതം ഡിസംബര്‍ 15 ന് വൈകീട്ട് 5 നകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍, പി.ഒ.കിഴുന്ന, തോട്ടട, കണ്ണൂര്‍-7 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷകള്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2835390.

താല്‍ക്കാലിക നിയമനം

സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി ഡി അഡിക്ഷന്‍ സെന്ററിലേക്ക് ഡോക്ടര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്- ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍/ആര്‍.സി.ഐ രജിസ്ട്രേഷനോട്കൂടിയ ഡി.ജി.ഡി.സി.പി, ഡോക്ടര്‍- എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍, സൈക്യാട്രിസ്റ്റ്/സൈക്യാട്രിക് പി.ജിയുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 14 ന് രാവിലെ 10 ന് മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04935 240390.

അനസ്‌തെറ്റിസ്റ്റ് നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയില്‍ കരാടിസ്ഥാനത്തില്‍ അനസ്‌തേഷ്യ സേവനം നല്‍കുന്നതിനായി ഡോക്ടര്‍മാരെ എം പാനല്‍ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – എം.ബി.ബി എസ്, ഡി.എ/എം.ഡി, ടി.സി. എം.സി രജിസ്‌ട്രേഷന്‍. അപേക്ഷകള്‍ ഡിസംബര്‍ 9 നകം സൂപ്രണ്ട്, താലൂക്ക് ആശുപത്രി, വൈത്തിരി എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ :04906 256229.