മൊകേരി ഗവൺമെന്റ് കോളേജിൽ സാമ്പത്തിക ശാസ്ത്ര വകുപ്പിന്റെ നേതൃത്വത്തിൽ ദേശീയ സെമിനാർ നടത്തി. ‘കേരളത്തിലെ അടിസ്ഥാന വികസനവും പൊതുകടവും’ എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.

സെമിനാർ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ അഷ്റഫ് കെ.കെ അധ്യക്ഷത വഹിച്ചു. ഡോ.കൃഷ്ണൻ ചാലിൽ, സിദ്ദീഖ് റാബിയത്ത്, ഡോ.സിന്ധു കൃഷ്ണദാസ് തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അധ്യാപകരായ സഫീർ വി.എം, ആദർശ് എം.പി, ഡോ. ദിനേശ് എം.പി നിത്യശ്രീ സി.പി എന്നിവർ സംബന്ധിച്ചു.