സംസ്ഥാന കർഷക കടാശ്വാസ കമ്മീഷന്റെ കാസർഗോഡ്, കോട്ടയം ജില്ലകളിലെ  കമ്മീഷൻ സിറ്റിങ് ഓൺലൈനായി എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ ഡിസംബർ 6 ന് നടത്തും.  രാവിലെ 9 മുതൽ സിറ്റിങ് ആരംഭിക്കും. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം  മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. സിറ്റിങ്ങിൽ ഹാജരാകുന്നതിന്  അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്.