കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നടത്തുന്ന ദേശീയ ബാല ശാസ്ത്ര കോണ്‍ഗ്രസിന്റെ ജില്ലാതല പ്രോജക്ട് അവതരണ മത്സരം എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ നടന്നു. മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സ് സീനിയര്‍ സയന്റിസ്റ്റ് എന്‍.എസ് പ്രദീപ് ഉദ്ഘാടനം ചെയ്തു. ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.ജയരാജന്‍, അക്കാദമിക് കോ-ഓര്‍ഡിനേറ്റര്‍ കെ രാജേഷ്, എംഎസ് സ്വാമിനാഥന്‍, ഗവേഷണ നിലയം സയിന്റിസ്റ്റ് അര്‍ച്ചന, എം.സുനില്‍കുമാര്‍, എം.കെ ബിനീഷ് എന്നിവര്‍ സംസാരിച്ചു. ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി 31 പ്രോജക്ടുകള്‍ അവതരിപ്പിച്ചു. സംസ്ഥാനതല മത്സരത്തിലേക്ക് 7 ടീമുകളെ തെരഞ്ഞെടുത്തു.