അങ്കണവാടി നിയമനം
പനമരം ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ പനമരം, കണിയാമ്പറ്റ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അങ്കണ്‍വാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് അടുത്ത മൂന്ന് വര്‍ഷത്തെ പ്രതീക്ഷിത ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2022 ഡിസംബര്‍ 31 ന് 18 വയസ്സ് തികഞ്ഞ 46 വയസ്സ് വരെ പ്രായമുള്ളവരുമായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസ്സായിരിക്കണം. എസ്.എസ്.എല്‍.സി പാസായവര്‍ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹരല്ല. എന്നാല്‍ എഴുത്തും വായനയും അറിഞ്ഞിരിക്കണം. പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായ പരിധിയിലും യോഗ്യതയിലും നിയമാനുസൃതമായ ഇളവ് ലഭിക്കും. യോഗ്യതയുള്ളവര്‍ ഡിസംബര്‍ 31 ന് വൈകീട്ട് 5 നകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ തപാല്‍ മുഖാന്തിരമോ, ഐ.സി.ഡി.എസ്സ് പനമരം ബ്ലോക്ക് ഓഫീസില്‍ നേരിട്ടോ സമര്‍പ്പിക്കണം. ഫോണ്‍ നം -04935-220282, 8547344960.
പ്രൊജക്ട് അസിസ്റ്റന്റ് നിയമനം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കരാര്‍ വ്യവസ്ഥയില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത: സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന 3 വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ് /ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുളള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍. പ്രായപരിധി: 2022 ജനുവരി 1 നേ 18 നും 30 നും ഇടയില്‍. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 3 വര്‍ഷത്തെ ഇളവ് അനുവദിക്കും. അപേക്ഷകള്‍ kottsthsrsgp@gmail.com ല്‍ ഡിസംബര്‍ 23 വരെ സ്വീകരിക്കും. കൂടിക്കാഴ്ച ഡിസംബര്‍ 26 ന് രാവിലെ 11.30 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. ഫോണ്‍: 04936 286644.
ഇന്‍സ്ട്രക്ടര്‍ നിയമനം
മാനന്തവാടി ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്കല്‍) താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 8 ന് രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. ഫോണ്‍: 04935 295 068.
താല്‍ക്കാലിക നിയമനം
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ലാബ് ടെക്നിഷ്യന്‍, സ്വീപ്പര്‍ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത : ലാബ് ടെക്നിഷ്യന്‍ – അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ബി.എസ്.സി -എം എല്‍.ടി, സ്വീപ്പര്‍ – ഏഴാം തരം പാസായിരിക്കണം. കല്‍പ്പറ്റ നഗരസഭയിലും സമീപ പഞ്ചായത്തിലുമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ലാബ് ടെക്നിഷ്യന്‍, സ്വീപ്പര്‍ കൂടിക്കാഴ്ചകള്‍ യഥാക്രമം ഡിസംബര്‍ 8 ന് രാവിലെ 10.30 നും 11.30 നും നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും അസ്സല്‍ സര്‍ട്ടിഫി ക്കറ്റുകളും സഹിതം ഹാജരാകണം.
സീനിയര്‍ റസിഡന്റ് നിയമനം
വയനാട് മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗത്തില്‍ സീനിയര്‍ റസിഡന്റുമാരുടെ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസും എം.ഡി/എം.എസ്/ഡി.എന്‍.ബി, ടി.സി.എം.സി രജിസ്‌ട്രേഷനുള്ള ഡോക്ടര്‍മാര്‍ക്ക് കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം. ഇവരുടെ അഭാവത്തില്‍ ഡിപ്ലോമക്കാരെയും പരിഗണിക്കും. പ്രതിമാസ വേതനം 70,000 രൂപ. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം ഡിസംബര്‍ 19 രാവിലെ 11 ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഓഫീ സില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 04935 299424.