കലോത്സവ ലഹരിയില്‍ ആറാടുന്ന വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി വിരുദ്ധ സന്ദേശവുമായി എക്‌സൈസ് വകുപ്പും. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന സ്റ്റാള്‍, ലഹരിക്കെതിരെയുള്ള ബാസ്‌കറ്റ് ത്രോ, ഗോള്‍ ചലഞ്ച് എന്നിവ ഒരുക്കി യാണ് കൗമാര കലാ നഗരിയില്‍ ലഹരിക്കെതിരെ പ്രതിരോധം തീര്‍ക്കുന്നത്.

സമൂഹത്തിനാകെ വിപത്താകുന്ന മാരക ലഹരി വസ്തുക്കളെക്കുറിച്ചും ദൂഷ്യ ഫലങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളാണ് സ്റ്റാളില്‍ ഉള്‍ക്കൊളളിച്ചിരി ക്കുന്നത്. ലഹരിക്കെതിരെയുള്ള മഹത് വചനങ്ങളും ലഹരി മാഫിയ കളെക്കുറിച്ചുള്ള അറിവ് ലഭിച്ചാല്‍ ബന്ധപ്പെടേണ്ട നമ്പറുകളും സ്റ്റാളില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ വിമുക്തി ലഹരി വര്‍ജന മിഷന്റെ ഭാഗമായി നടത്തുന്ന ലഹരിക്കെതിരെയുള്ള ബാസ്‌കറ്റ് ത്രോ, ഗോള്‍ ചലഞ്ച് എന്നിവയും കലോത്സവ നഗരിയില്‍ ആകര്‍ഷണമാണ്.

കലോത്സവം കാണാന്‍ എത്തുന്നവര്‍ക്ക് പുറമെ മത്സരങ്ങളില്‍ പങ്കെടുക്കുന്ന കലാപ്രതിഭ കളും എക്‌സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായുളള ബാസ്‌ക്കറ്റ് ത്രോയിലും ഗോള്‍ ചലഞ്ചിലും പങ്കെടുക്കുന്ന രംഗങ്ങള്‍ കലോത്സവത്തിലെ വേറിട്ട കാഴ്ച്ചകളായ് മാറുകയാണ്. ലഹരി വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമായി ഹാന്റ് പ്രിന്റ് ക്യാമ്പയിനും കലോത്സവ നഗരിയില്‍ നടക്കുന്നു. മാനന്തവാടി ജനമൈത്രി എക്‌സൈസ് സ്‌ക്വാഡി നാണ് സ്റ്റാളിന്റെ ചുമതല.