മൂവാറ്റുപുഴയാറിന്റെ കൈവഴിയായ ഇത്തിപ്പുഴയാറിന് കുറുകെ നിര്‍മിക്കുന്ന അക്കരപ്പാടം പാലത്തിന്റെ നിര്‍മാണോദ്ഘാടനം ഡിസംബര്‍ 14ന് നടക്കും. കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ കിഫ്ബിയില്‍ നിന്നും 16.89 കോടി രൂപ ചെലവിട്ടാണ് പാലം നിര്‍മിക്കുന്നത്.
അക്കരപ്പാടം ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സി.കെ ആശ എം.എല്‍.എ. അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. കെ.ആര്‍.എഫ്.ബി പ്രോജക്ട് ഡയറക്ടര്‍ ഡാര്‍ലിന്‍ കര്‍മ്മലിറ്റ ഡിക്രൂസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.

ജില്ലാ കളക്ടര്‍ ഡോ. പി.കെ ജയശ്രീ, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. കെ.കെ രഞ്ജിത്ത്, ജില്ലാ പഞ്ചായത്തംഗം പി.എസ്. പുഷ്പമണി, ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ പുഷ്‌കരന്‍, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.എസ് ഗോപിനാഥന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഒ.എം. ഉദയപ്പന്‍, ഉദയനാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പ്രസാദ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ പി.കെ ആനന്ദവല്ലി, ഉദയനാപുരം ഗ്രാമപഞ്ചായത്തംഗം ടി.പി രാജലക്ഷ്മി, കെ.ആര്‍.എഫ്.ബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എം. ബിന്ദു, അക്കരപ്പാടം പാലം നിര്‍മാണ കമ്മറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി, കണ്‍വീനര്‍ എ.പി നന്ദകുമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ. അരുണന്‍, സാബു പി. മണലൊടി, അഡ്വ. കെ.പി ശിവജി, പി.ഡി. സരസന്‍, എം.ജെ വര്‍ഗീസ് എന്നിവര്‍ പങ്കെടുക്കും.