ഓരോ സിനിമയുടെയും പുനരുദ്ധാരണത്തിന് പിന്നിൽ വലിയ പ്രയാസങ്ങളും നീണ്ട പ്രക്രിയകളുമുണ്ടെന്ന് ജർമൻ സംവിധായകൻ വൈറ്റ് ഹെൽമർ. സങ്കീർണ്ണവും ചിലവേറിയതുമായ ഘട്ടങ്ങളിലൂടെയാണ് ഓരോ  സിനിമയുടെയും പുനരുദ്ധാരണം പൂർത്തിയാകുന്നത്. സംവിധായകർ ഓരോ സിനിമ റിലീസ് ചെയ്ത ശേഷവും അടുത്ത ചിത്രത്തെകുറിച്ചാണ് ചിന്തിക്കുന്നത് . എന്നാൽ തങ്ങളുടെ സിനിമകൾ വരും തലമുറയ്ക്ക് കൈമാറുന്നതിനായി പുനരുദ്ധാരണത്തെകുറിച്ച് കൂടി സംവിധായകർ ചിന്തിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. രാജ്യാന്തര മേളയോടനുബന്ധിച്ചുള്ള ഇൻ കോൺവർസേഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒറിജിനൽ പ്രിന്റുകൾ കണ്ടെത്തുക എന്നതാണ് ആദ്യത്തെ വെല്ലുവിളി. എന്നാൽ പുനരുദ്ധാരണ വേളയിൽ യഥാർത്ഥ പ്രിന്റുകളുടെ തനിമ ചോർത്തുന്ന കൂട്ടിച്ചേർക്കലുകൾ നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് പ്രകാശ് മഗ്ദും രചിച്ച മഹാത്മാ ഓൺ സെല്ലുലോയ്ഡ് എന്ന പുസ്തകം അടൂർ ഗോപാലകൃഷ്ണന് കൈമാറി.